Plus Two Macroeconomics Notes Chapter 3 Money and Banking

Kerala State Board New Syllabus Plus Two Economics Notes Part II Chapter 3 Money and Banking.

Kerala Plus Two Macroeconomics Notes Chapter 2 National Income Accounting

Money

Money is commonly accepted as a medium of exchange. According to D.H. Robertson, money is “anything which is widely accepted in payment for goods or in discharge of other kinds of business obligations”.

പണം: “പണം ചെയ്യുന്നതെന്തോ അതാണ് പണം” എന്ന് പ്രാഫ്. വാക്കർ പണത്തെ നിർവ്വചിച്ചിരിക്കുന്നു. പണത്തിന്റെ പൊതു സ്വീകാര്യതാ നിർവ്വചനം നൽകിയ കൗതറിന്റെ അഭിപ്രായത്തിൽ “വിനിമയ മാധ്യമമായി പൊതുവേ അംഗീകരിക്കപ്പെടുന്നതും അതേസമയം മൂല്യത്തിന്റെ മാനദണ്ഡമായും ശേഖരമായും വർത്തി ക്കുന്ന. എന്തിനെയും പണം എന്നും പറയുന്നു”

Functions of Money

Nowadays, no economies can sustain without money. Money performs the functions of medium of exchange, measure of value, store of value and the standard of deferred payments. The functions of money are classified into primary functions, secondary functions and contingent functions.

A) Primary functions:
i) Medium of exchange: The most important function of money is that it acts as a medium of exchange. It acts as a link between the buyer and the seller. Money mostly solves the issues of barter economy.

ii) Standard of value: Money acts as a convenient unit of account. When we purchase or sell goods, its value can be expressed in monetary terms. We express the value of goods in terms of money. Examples are: price per kg of sugar is ₹ 30, price per meter of cloth is ₹ 25 and price per liter of milk is ₹ 20, etc.

B) Secondary functions:
i) Standard of deferred payments: Deferred payments are those payments which are to be made in the future. Money is used as a unit of deferred payments. It helps in credit transactions. The money helps the consumer to purchase goods and services when they require it and the payment can be made in the future.

ii) Store of value: The money can be stored as an instrument for storing the value. The purchasing power of money can be transferred to the future from the current period. Thus, wealth can be stored in liquid form.

പണത്തിന്റെന്റ ധർമ്മങ്ങൾ (Functions of Money)
പണം കൂടാതെ ഒരു സമ്പദ്വ്യവസ്ഥക്കും നിലനിൽക്കുവാൻ സാധിക്കുകയില്ല. പണം എന്നത് മൂല്യത്തിന്റെ അളവ്, കൈമാറ്റ മാധ്യമം, ഭാവിയിലെ അടവുകൾക്കുള്ള ഒരു മാനദണ്ഡം, മൂല്യ ത്തിന്റെ ശേഖരം, മൂല്യത്തിന്റെ മാറ്റം ഇതൊക്കെയാണ്. പണ ത്തിന്റെ ധർമ്മങ്ങളെ പ്രാഥമിക ധർമ്മങ്ങൾ, ദ്വിതീയ ധർമ്മങ്ങൾ, യാദൃച്ഛിക ധർമ്മങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം.

പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
i) കൈമാറ്റ മാധ്യമം (Medium of Exchange): പണം കൈമാ റ്റത്തിന് അഥവാ അടവുകൾക്കുള്ള മാധ്യമമായി വർത്തിക്കു ന്നു. കേതാവിനേയും വികേതാവിനേയും തമ്മിൽ ബന്ധി പ്പിക്കുന്ന മുഖ്യ കണ്ണിയാണ് പണം. ബാർട്ടർ സമ്പ്രദായത്തിലെ ഏറ്റവും വലിയ പരിമിതിയായ, രണ്ടു വ്യക്തികളുടെ ആവ
ശ്യങ്ങൾ തമ്മിലുള്ള ഒത്തുചേരായ, പണം പരിഹരിക്കുന്നു.

ii) മൂല്യത്തിന്റെ ഏകകം (Standard of value): മുല്യം അള ക്കുന്നതിനുള്ള ഒരു ഏകകമായി പണത്തെ ഉപയോഗിക്കാം. സാധന സേവനങ്ങളുടെ വാങ്ങലും വിൽക്കലും നടത്തു മ്പോൾ അവയുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം പണ മാണ്. ഒരു ചരക്കിന്റെ മൂല്യം നാം പണത്തിന്റെ യൂണിറ്റിലാണ് പ്രകാശിപ്പിക്കുന്നത്. ഉദാഹരണത്തിന്, കിലോഗ്രാമിന് 100 രൂപ, മീറ്ററിന് 25 രൂപ, ലിറ്ററിന് 20 രൂപ എന്നിങ്ങനെ

ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
i) ഭാവിയിലെ അടവുകൾക്കുള്ള മാനദണ്ഡം (Standard of deferred payments): ഭാവിയിൽ നടത്തേണ്ടുന്ന അടവു കളെ ഡിഫേർഡ് പേയ്മെന്റ്സ് എന്നു പറയുന്നു. ഇത്തരം – അടവുകൾക്ക് ഒരു മാനദണ്ഡമായി പണം ഉപയോഗിക്കുന്നു. ഇത് വായ്പ ഇടപാടുകൾക്ക് (credit transactions) സഹാ യകമാണ്. ഉപഭോക്താവിന് സാധനസേവനങ്ങൾ അപ്പപ്പോൾ വാങ്ങുവാനും അവയുടെ വില ഭാവിയിൽ അടയ്ക്കുവാനും കഴിയുന്നത് പണത്തിന്റെ ഉപയോഗം മൂലമാണ്.

ii) മൂല്യശേഖരം (Store value): മൂല്യത്തിന്റെ ഒരു ശേഖരമായി പണം ഉപയോഗിക്കാം. വർത്തമാനകാലത്തുനിന്ന് ഭാവിയി ലേക്ക് അതിന്റെ ക്രയശേഷി മാറ്റാം എന്നതാണ് ഇതിന്റെ അർത്ഥം. അതായത് സ്വത്തിനെ നമുക്ക് ദ്രവാവസ്ഥയിൽ (Liquid form) സൂക്ഷിക്കുവാൻ സാധിക്കുന്നു.

Demand for Money

Money is the most liquid of all assets in the sense that it is universally acceptable and hence can be exchanged for other commodities very easily. Demand for money balance is often referred to as liquidity preference. People desire to hold money balance broadly from two motives.

1. Precautionary motive People hold liquid cash with them in order to meet the emergencies. This is known as precautionary motive. For example, people keep a certain portion of their income to meet the cost of treatments in the hospital.

2. The Transaction Motive: The principal motive for holding money is to carry out transactions. In general, the transaction demand for money in an economy, MDT, can be written in the following form
Mt = k.T
where T is the total value of (nominal) transactions in the economy over unit period and k is a positive fraction.

The number of times a unit of money changes hands during the unit period is called the velocity of circulation of money. In general, equation can be modified in the following way
Mt = kPY.

where Y is the real GDP and P is the general price level or the GDP deflator. The above equation tells us that transaction demand for money is positively related to the real income of an economy and also to its average price level.

3. The Speculative Motive: An individual may hold her wealth in the form of landed property, bullion, bonds, money, etc. Everyone in the economy will hold their wealth in money balance and if additional money is injected within the economy it will be used up to satiate people’s craving for money balances without increasing the demand for bonds and without further lowering the rate of interest below the floor level. Such situation is called a liquidity trap. The speculative money demand function is infinitely elastic here.

പണത്തിനുള്ള ചോദനം: പണത്തിനുള്ള ചോദനത്ത ദ്രവത്വാഭി ലാഷം (Liquidity preference) എന്നു പറയുന്നു. പണം ദ്രവ് മായി സൂക്ഷിക്കുവാനുള്ള അഭിലാഷം അഥവാ കൈവശം സൂക്ഷിക്കുവാനുള്ള അഭിലാഷം എന്നാണിതർത്ഥമാക്കുന്നത്. പണം കൈവശം സൂക്ഷിക്കുന്നതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളെ
പൊതുവെ മൂന്നായി തരംതിരിക്കാം.

  1. മുൻകരുതൽ പ്രേരകം (Precautionary Motive)
  2. കൈമാറ്റ പ്രരകം (Transaction Motive)
  3. ഊഹക്കച്ചവട പ്രേരകം (Speculative Motive)

മുൻകരുതൽ രകം: അടിയന്തരമായി ഉണ്ടാകുന്ന ആവശ്യ ങ്ങളെ നേരിടാൻ ജനങ്ങൾ കൈയ്യിൽ പണം സൂക്ഷിക്കുന്നു. ഇതിനെയാണ് മുൻകരുതൽ പരകം എന്നു പറയുന്നത്.
ഉദാ : അപ്രതീക്ഷിതമായി ഉണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയവ.

കൈമാറ്റ പ്രേരകം: ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകളോ വ്യവസായ യൂണിറ്റുകളോ പണം കൈവശം വെക്കു ന്നതാണിത്. വേതനമോ വിറ്റുവരവായോ ആളുകളുടെയോ യുണി റ്റുകളുടെയോ കൈവശം പണം എത്തുന്നത് ചിലപ്പോൾ ആഴ്ച യിലൊരിക്കലോ, മാസത്തിലൊരിക്കലോ, ദിവസത്തിന്റെ അന്ത്യ ത്തിലോ ആകാം. എന്നാൽ ഏതൊരു സമയത്തും തങ്ങളുടെ ആവ ശ്യങ്ങൾ നിറവേറ്റുവാൻ അവർക്ക് പണം ആവശ്യമായി വരുന്നു. ഇതാണ് പണം കൈവശം വെയ്ക്കുന്നതിന് അവരെ പ്രേരിപ്പി ക്കുന്നത്.

എന്നാൽ എത്ര പണം കൈവശം വെയ്ക്കണമെന്നത് അവരവ രുടെ ഇടപാടുകളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. വലിയ ഇടപാടുകൾക്ക് പണത്തിനുള്ള ചോദനം വലുതായിരിക്കും. പണ ത്തിനുള്ള കൈമാറ്റ ചോദനം ഒരു സമവാക്യമായി ഇങ്ങനെ അവ തരിപ്പിക്കാം.
\(\mathrm{M}_{\mathrm{T}}^{\mathrm{d}}\) = kT
(\(\mathrm{M}_{\mathrm{T}}^{\mathrm{d}}\) = Demand for money, transaction motive)

ഇവിടെ \(\mathrm{M}_{\mathrm{T}}^{\mathrm{d}}\) എന്നത് പണത്തിന്റെ കൈമാറ്റ ചോദനവും, T എന്നത് സമ്പദ്വ്യവസ്ഥയിലെ കൈമാറ്റത്തിന്റെ മൊത്തം മൂല്യവു മാണ്. k എന്നത് ഒരു പോസിറ്റീവ് സ്ഥിരസംഖ്യയായിരിക്കും. \(\mathrm{M}_{\mathrm{T}}^{\mathrm{d}}\) യെ T യുമായി ബന്ധപ്പെടുത്തുന്ന ഒരു പോസിറ്റീവ് ഫങ്ഷ നാണ് k എന്നു പറയാം.

ഊഹക്കച്ചവട പ്രേരകം (The Speculative Motive)
ഒരു സാധത്തിന്റെ വില കുറഞ്ഞിരിക്കുമ്പോൾ പിന്നീട് വില കൂടും എന്ന ഊഹത്തിൽ അതു വാങ്ങുകയും പിന്നീട് വിൽക്കു കയും ചെയ്യുന്ന രീതിയാണ് ഊഹക്കച്ചവടം. വിൽക്കുന്ന വില വാങ്ങിയ വിലയേക്കാൾ ഉയർന്നതാണെങ്കിൽ അവിടെ ഊഹാ ആത്മക നേട്ടവും (Speculative gain) മറിച്ചാണെങ്കിൽ ഊഹാത്മക നഷ്ടവും (Speculative loss) സംഭവിക്കുന്നു. ഊഹക്കച്ചവടം നടത്തുന്നതിനായി ആളുകൾ പണം കൈവശം വെക്കുന്നതിനെ യാണ് ഊഹക്കച്ചവട പ്രേരകം എന്നു പറയുന്നത്.

Liquidity Trap

A situation in the economy may arise when everyone will hold their wealth in money balance. If additional money is injected into the economy, it will not be used to purchase bonds. It will be used to satisfy the people’s drawing for money balance without lowering the rate of interest. Such a situation is called ‘liquidity trap’. The liquidity trap is given in the diagram below.
Plus Two Macroeconomics Notes Chapter 3 Money and Banking 1

ജനങ്ങൾ അവരുടെ ആസ്തി പണമായിതന്നെ കൈവശം സൂക്ഷി ക്കുന്ന ചില സന്ദർഭങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാകാം. കൂടു തൽ പണം സമ്പദ് വ്യവസ്ഥയിലേക്ക് വന്നാലും ആ പണം ഗവൺമെന്റ് ബോണ്ടുകൾ വാങ്ങാൻ ഉപയോഗപ്പെടണമെന്നില്ല. ഈ പണം ജനങ്ങളും പണം കൈവശം വയ്ക്കാനുള്ള ആഗ്ര ഹത്തെ സാക്ഷാത്കരിക്കാനായി ഉപയോഗിക്കപ്പെടുന്നു, പലിശ നിരക്ക് കുറയാതെ തന്നെ. ഈ അവസ്ഥ liquidity trap എന്ന്. അറിയപ്പെടുന്നു. ഇത് ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നു.

Supply of Money

Total stock of money held by the public at a particular time is known as total money supply.

The supply of money: In a modern economy money consists mainly of currency notes and coins issued by the monetary authority of the country. In India currency notes are issued by the Reserve Bank of India (RBI), which is the monetary authority in India. However, coins are issued by the Government of India.

പണത്തിന്റെ പ്രദാനം : പൊതുജനം ചെലവാക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്ന മൊത്തം പണത്തിന്റെ സ്റ്റോക്കിനെയാണ് പണ ത്തിന്റെ പ്രദാനം’ എന്ന് പറയുന്നത്. കേന്ദ്രഗവൺമെന്റ്, കേന്ദ ബാങ്ക്, വാണിജ്യ ബാങ്കുകൾ ഇവ ഒഴികെയുള്ള ബിസിനസ്സ് യൂണിറ്റുകളും ജനങ്ങളും ചേരുന്ന സമൂഹത്തെയാണ് പൊതു ജനം എന്നുദ്ദേശിച്ചത്. കേന്ദ്രബാങ്കിന്റെയും, വാണിജ്യ ബാങ്കുക ളുടേയും കൈവശമുള്ള മിച്ചം പണത്തിന്റെ പ്രവാഹത്തിൽ ഉൾപ്പെടാത്തതുകൊണ്ട് ഇത് പണത്തിന്റെ പ്രദാനത്തിൽ പെടു ന്നില്ല.

Measures of Money Supply in India

Legal Definitions: Narrow and Broad Money
Money supply, like money demand, is a stock variable. The total stock of money in circulation among the public at a particular point of time is called money supply. RBI publishes figures for four alternative measures of money supply, viz. M1, M2, M3 and M4. They are defined as follows
M1 = CU + DD
M2 = M1 + Savings deposits with Post Office savings banks
M3 = M1 + Net time deposits of commercial banks
M4 = M3 + Total deposits with Post Office savings organizations. (Excluding National Savings Certificates) where, CU is currency (notes plus coins) held by the public and DD is net demand deposits held by commercial banks. The word ‘net’ implies that only deposits of the public held by the banks are to be included in money supply. The inter bank deposits, which a commercial bank holds in other commercial banks, are not to be regarded as part of money supply. M1 and M2 are known as narrow money. M3 and M4 are known as broad money.

പണത്തിന്റെ പ്രദാനം അളക്കുന്ന രീതി ഇന്ത്യയിൽ: പണത്തിന്റെ പ്രദാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീ കരിക്കുന്നത് റിസർവ്വ് ബാങ്കാണ്. 1977 ഏപ്രിൽ മാസം മുതൽ പണത്തിന്റെ പ്രദാനം അളക്കുവാൻ നാലുതരം അളവുകൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
M1, M2, M3, M4 എന്നിങ്ങനെയാണ്. അവ താഴെ പറയുന്നു.
M1 = CU + DD
ഇവിടെ CU = പൊതുജനത്തിന്റെ കൈവശമുള്ള കറൻസി (പേപ്പർ കറൻസിയും നാണയവും ചേർത്ത്)
DD = ബാങ്കുകളിലെ ചോദന നിക്ഷേപം.
M2 = M1 + പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്കുകളിലെ സേവിംഗ് നിക്ഷേപങ്ങൾ.
M3 = M1 + ബാങ്കുകളിലെ അറ്റ സമയനിക്ഷേപങ്ങൾ (Net Time Deposits)
M4 = M3 + പോസ്റ്റ് ഓഫീസ് സേവിംഗ് ഓർഗനൈസേഷനുക ളിലെ മൊത്ത നിക്ഷേപം (നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റു കൾ ഒഴികെ)
M1 ളം M1 ളം സങ്കുചിത (Narrow) പണത്തെയും M3 യും M4 ളം വികസിത (Broad) പണത്തേയും അളക്കുവാൻ ഉപയോഗി ക്കുന്നു. M3 ആണ് ഏറ്റവും പ്രചാരമുള്ള അളവ്. ഇതിനെ സമു ഹത്തിലെ മൊത്ത പണവിഭവം എന്നു പറയും.

Money Creation by the Banking System

In this section we shall explore the determinants of money supply. Money supply will change if the value of any of its components such as CU, DD or Time Deposits changes. In what follows we shall, for simplicity, use the most liquid definition of money, viz. M1 = CU + DD, as the measure of money supply in the economy. These influences on money supply can be summarized by the following key ratios.

The Currency Deposit Ratio: The currency deposit ratio (cdr) is the ratio of money held by the public in currency to that they hold in bank deposits.
cdr = CU/DD.

The Reserve Deposit Ratio: Banks hold a part of the money people keep in their bank deposits as reserve money and loan out the rest to various investment projects. RBI uses various policy instruments to bring forth a healthy rdr in commercial banks. The first instrument is the Cash Reserve Ratio which specifies the fraction of their deposits that banks must keep with RBI. There is another tool called Statutory Liquidity Ratio which requires the banks to maintain a given fraction of their total demand and time deposits in the form of specified liquid assets. Apart from these ratios RBI uses a certain interest rate called the Bank Rate to control the value of rdr. Commercial banks can borrow money from RBI at the bank rate when they run short of reserves. A high bank rate makes such borrowing from RBI costly and, in effect, encourages the commercial banks to maintain a healthy rdr.

High Powered Money: The total liability of the monetary authority of the country, RBI, is called the monetary base or high powered money. It consists of currency (notes and coins in circulation with the public and vault cash of commercial banks) and deposits held by the Government of India and commercial banks with RBI.

ബാങ്കിങ്ങ് സംവിധാനത്തിലെ പണ സൃഷ്ടി
കറൻസി-ഡിപ്പോസിറ്റ് അനുപാതം (cdr): ഒരു സമ്പദ്വ്യസ്ഥ യിൽ പൊതുജനങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കുന്ന കറൻസിയുടെ അളവും (CU) അവരുടെ ഡിമാന്റ് ഡിപ്പോസി റ്റിന്റെ അളവും (DD) തമ്മിലുള്ള അനുപാതമാണ് കറൻസി ഡിപ്പോസിറ്റ് അനുപാതം.
i.e., cdr = \(\frac{\mathrm{CU}}{\mathrm{DD}}\)

റിസർവ്വ് – ഡിപ്പോസിറ്റ് അനുപാതം (rdr): വാണിജ്യ ബാങ്കുകൾ കരുതൽ ധനമായി സൂക്ഷിക്കുന്ന പണവും (R) മൊത്തം ഡിപ്പോ സിറ്റും (DD) തമ്മിലുള്ള അനുപാതത്തെയാണ് റിസർവ്വ് – ഡിപ്പോ സിറ്റ് അനുപാതം എന്നു പറയുന്നത് (rdr).
അതയത്, rdr = \(\frac{\mathrm{R}}{\mathrm{DD}}\)
നിക്ഷേപകർ എപ്പോൾ പണം തിരികെ ആവശ്യപ്പെട്ടാലും അതു നൽകുവാൻ വാണിജ്യ ബാങ്കുകളെ സഹായിക്കുവാനാണ് അവർ കൃത്യമായി കരുതൽ ധനം സൂക്ഷിക്കണമെന്ന് കേന്ദ്രബാങ്ക് നിഷ്കർഷിക്കുന്നത്. ഇത് നിലനിർത്തുവാനായി കേന്ദ്രബാങ്ക് ഉപ യോഗിക്കുന്ന രണ്ട് അനുപാതങ്ങളാണ് കരുതൽ ധനാനുപാ തവും (CRR) സ്റ്റാറ്റ്യൂട്ടറി ദ്രവത്വാനുപാതവും (SLR).

ഹൈ പവേർഡ് പണം (High Powered Money): ഒരു – രാജ്യത്തെ കേന്ദ്ര ധനകാര്യസ്ഥാപനത്തിന്റെ മൊത്തം ബാധ്യത യാണ് ഹൈപവേർഡ് പണം അഥവാ പണ അടിസ്ഥാനം (Money base) എന്നു പറയുന്നത്. ഇന്ത്യയിൽ റിസർവ്വ് ബാങ്കിന്റെ മൊത്തം ബാധ്യതയാണ് മോണിറ്ററി ബെയ്സ്. ഈ പണം അടിസ്ഥാനത്തിന്മേ ലാണ് പണ വികസനവും സങ്കോചവും നടക്കുന്നത്.

കറൻസികളും, പൊതുജനങ്ങളുടെ കൈയ്യിലുള്ള കറൻസികളും, നാണയങ്ങളും, വാണിജ്യബാങ്കുകളുടെ വോൾട്ട് ക്യാഷും ഇതിൽ പ്പെടും. റിസർവ്വ് ബാങ്കിലുള്ള ഗവർമെന്റിന്റേയും വാണിജ്യ ബാങ്കുകളുടേയും കരുതൽ ധനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം റിസർവ്വ് ബാങ്കിന്റെ ബാധ്യതയാണ്. കാരണം എല്ലാ നിക്ഷേപങ്ങളും തിരിച്ചുകൊടുക്കേണ്ടവയാണ്.
അതായത് H = CU + R
CU = കറൻസികളും, കോയിനുകളും
R = റിസർവ്വ് പണം

Instruments of Monetary Policy and the Reserve Bank of India

The instruments which RBI uses for conducting monetary policy are as follows.
1) Open Market Operations: It refers to the sale and purchase of government securities by the central bank. RBI purchases government securities to the general public in a bid to increase the stock of high powered money in the economy.

2) Bank Rate Policy: As mentioned earlier, RBI can affect the reserve deposit ratio of commercial banks by adjusting the value of the bank rate – which is the rate of interest commercial banks have to pay RBI – if they borrow money from it in case of shortage of reserves. Alow (or high) bank rate encourages banks to keep smaller (or greater) proportion of their deposits as reserves, since borrowing from RBI is now less (or more) costly than before.

3) Varying Reserve Requirements: Cash Reserve Ratio (CRR) and Statutory Liquidity Ratio (SLR) also work through the rdr-route. A high (or low) value of CRR or SLR helps increase (or decrease) the value of reserve deposit ratio, thus diminishing (or increasing) the value of the money multiplier and money supply in the economy in a similar fashion.

4) Sterilization by RBI: RBI often uses its instruments of money creation for stabilizing the stock of money in the economy from external shocks. This operation of RBI is known as sterilization.

പണനയത്തിന്റെ ഉപകരണങ്ങളും റിസർവ്വ് ബാങ്കും

പൊതു സാമ്പത്തിക നയത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പണത്തിന്റെ അളവിലും ലഭ്യതയിലും വിലയിലും കേന്ദ്രബാങ്ക് വരുത്തുന്ന നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന നയമാണ് പണ നയം അഥവാ മോണിട്ടറിനയം. അധികചോദനത്തെയും ന്യൂന ചോദനത്തെയും നിയന്ത്രിക്കുവാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു നയമാണിത്.

പ്രധാനപ്പെട്ട പണനയ സംവിധാനങ്ങൾ അഥവാ പണനയനടപടി കൾ താഴെപ്പറയുന്നവയാണ്.

1) തുറന്ന വിപണി പ്രവർത്ത ന ങ്ങൾ (Open market operation): കേന്ദ്രബാങ്ക് ഗവൺമെന്റ് കടപ്പത്രങ്ങൾ തുറന്ന വിപണിയിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെ യാണ് തുറന്ന വിപണി പ്രവർത്തനങ്ങൾ എന്നു പറയുന്നത്. പണപ്പെരുപ്പത്തിന്റെ അവസരങ്ങളിൽ കേന്ദ്രബാങ്ക് കടപ്പത്ര ങ്ങൾ തുറന്ന് വിപണിയിൽ വിൽക്കും. ബാങ്കുകൾ ഇതു വാങ്ങുകയും അതുവഴി അവരുടെ വായ്പ നൽകുന്നതി നുള്ള ശേഷി കുറയ്ക്കുകയും ചെയ്യും. ഇത് സമ്പദ്വ്യവസ്ഥ യിൽ പണ ത്തിന്റെ ഒഴുക്കു കുറയ്ക്കുകയും അങ്ങനെ അധിക ചോദനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പണ് ചുരുക്കത്തിന്റെ സമയത്ത് കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ തുറന്ന വിപണിയിൽ നിന്ന് വാങ്ങുകയും അതുവഴി ബാങ്കുകളുടെ വായ്പാശേഷി കൂടുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങ ളുടെ ഉപഭോഗശേഷി വർദ്ധിപ്പിക്കും.

2) ബാങ്ക് നിരക്ക് നയം (Bank rate policy): കേന്ദ്രബാങ്ക് വാണിജ്യബാങ്കുകൾക്ക് കടംകൊടുക്കുന്നതിന്റെ നിരക്കിനെ യാണ് ബാങ്ക് നിരക്ക് എന്നു പറയുന്നത്. പണപ്പെരുപ്പത്തിന്റെ അവസരത്തിൽ കേന്ദ്രബാങ്ക് ഈ നിരക്ക് വർദ്ധിപ്പിക്കും. ഇത് വായ്പയെ ചിലവേറിയതാക്കും. ഇങ്ങനെ പലിശ നിരക്ക് വർദ്ധിക്കുകയും വായ്പയ്ക്കുള്ള ചോദനം കുറയുകയും ജനങ്ങളുടെ ഉപഭോഗശേഷിയും ചോദനവും കുറയുകയും ചെയ്യും. പണ് ചുരുക്കത്തിന്റെ സമയത്ത് റിസർവ്വ് ബാങ്ക് നിരക്ക് കുറക്കുന്നു. ഇത് പലിശനിരക്ക് കുറക്കുകയും വായ്ക്കുള്ള ചോദനം വർദ്ധിപ്പിക്കുകയും ആളുകളുടെ ഉപഭോഗശേഷി കൂട്ടുകയും ചെയ്യും.

3) കരുതൽ ശേഖര അനുപാതത്തിലെ മാറ്റങ്ങൾ (Variation in reserve-deposit ratio): എല്ലാ അംഗബാങ്കുകളും അവ യുടെ നിക്ഷേപങ്ങളുടെ ഒരു നിശ്ചിത ശതമാനം കേന്ദ്രബാ ങ്കിൽ സൂക്ഷിക്കുവാൻ നിയമപരമായി ബാധ്യസ്ഥരാണ്. കരു തൽ ധനഅനുപാതം (Cash Reserve Ratio – CRR) ഫ ന്നാണിത് അറിയപ്പെടുന്നത്. മറ്റൊരു പ്രധാന അനുപാതമാണ് സ്റ്റാറ്റ്യൂട്ട് ഭവതവാനുപാതം (Statutary Liquidity Ratio – SLR) വാണിജ്യബാങ്കുകൾ അവയുടെ ആകെയുള്ള ഡെപ്പോസി റ്റിന്റെ ഒരു നിശ്ചിതാനുപാതം ഗവൺമെന്റ് ബോണ്ട് പോലെ യുള്ള ദവഅസ്ഥികളായി സൂക്ഷിക്കുന്നതാണ് ഇത്. ഇതിന്റെ ബാക്കി മാത്രമെ വാണിജ്യ ബാങ്കുകൾക്ക് വായ്പയായി നൽകുവാൻ സാധിക്കുകയുള്ളു.

4) RBI യുടെ സ്റ്റെറിലൈസേഷൻ പ്രവർത്തനം (Sterilisation by RBI): വിദേശനാണയത്തിന്റെ സമ്പദ്വ്യവസ്ഥക്കുള്ളി ലേക്കോ, പുറ ത്തേക്കോ ഉള്ള അമിത പ്ര വാ ഹത്ത (ബാഹ്യമായ ആ ഘാത ങ്ങ ൾ) തടഞ്ഞ് സുസ്ഥിരമായി സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതിനുവേണ്ടി RBI സ്വീക രിക്കുന്ന നടപടികളെയാണ് സ്റ്റെറിലൈസേഷൻകൊണ്ട് അർത്ഥമാക്കുന്നത്.